കുറുപ്പംപടി: വീട്ടിലെ പ്രാരാബ്ധം കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വട്ടോളിപ്പടി പൊട്ടയ്ക്കൽ വീട്ടിൽ പി.ഡി. പൗലോസിന് 72-ാം വയസിൽ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂൾ പരീക്ഷയിലാണ് 80 ശതമാനം മാർക്കോടെ പ്ലസ്ടു പാസായത്. ഓൺലൈനായും ഓഫ് ലൈനായും പഠിച്ചാണ് പൗലോസ് ലക്ഷ്യം സക്ഷാത്കരിച്ചത്. അസൈൻമെന്റ് തുടങ്ങിയ പഠന പ്രവർത്തനങ്ങളിൽ മറ്റ് വിദ്യാർഥികളെക്കാൾ മുന്നിലായിരുന്നു. പെരുമ്പാവൂർ എൻലൈറ്റ് കോളജിലായിരുന്നു പഠനം. നിയമ ബിരുദം നേടണമെന്നാണ് ആഗ്രഹം. മക്കളായ അനൂപും ബിനൂപും ജിനൂപും മരുമക്കളായ സാൽവിയും ജോയിസിയും റോസും പിന്തുണയുമായുണ്ടായിരുന്നു. പരേതയായ കൊച്ചുത്രേസ്യയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |