തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കേരളഗാന്ധി സ്മാരക നിധി, ദേശീയ ബാലതരംഗം, സബർമതി എന്നിവർ ചേർന്ന് ഗാന്ധിഭവനിൽ സംഘടിപ്പിച്ച "ദേശഭക്തി സംഗമവും ദേശ രക്ഷാ പ്രതിജ്ഞയും" ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ദേശീയ ബാലതരംഗം സംസ്ഥാന വൈസ് പ്രസിഡന്റ് അനാമിക സുമി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് ആമുഖ പ്രഭാഷണം നടത്തി.തുടർന്ന് കുട്ടികൾക്ക് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കല്യാൺ സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിന പരിപാടികൾ അവതരിപ്പിച്ചു.ചടങ്ങിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.ചാല സുധാകരൻ,വി.കെ.മോഹനൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,മണക്കാട് ചന്ദ്രൻ കുട്ടി,ജഗത്മയൻ ചന്ദ്രപുരി,ടി.പി.പ്രസാദ്,പട്ടം സനിത്ത്,പുരുഷോത്തമൻ നായർ,ആറ്റുകാൽ ശ്രീകണ്ഠൻ,ദിനകരൻ പിള്ള,ഭുവനേന്ദ്രൻ നായർ,നാസർ പള്ളിപ്പുറം,സജിമോൻ,പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |