ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുക്കും. എൻ.ഡി.എ പാർലമെന്ററി യോഗം 19ന് ചേരും. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |