മുംബയ്: മുംബയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. വിക്‌റോളിയിലുള്ള ജൻകല്യാൺ സൊസൈറ്റിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഷാലു മിശ്ര (19), സുരേഷ് മിശ്ര (50) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.39 ഓടെയുണ്ടായ മണ്ണിടിച്ചലിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയിലേക്ക് മാറ്റി. അതേസമയം,പ്രദേശത്തുള്ളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് മുംബയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗാന്ധിനഗർ, കിംഗ്സ് സർക്കിൾ, സിയോൺ റെയിൽവേ സ്റ്റേഷൻ എന്നീവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മുംബയിലും റായ്ഗഢിലും റെഡ് അലർട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |