കൊച്ചി: പ്രമുഖ കൺസ്യൂമർ ഉത്പന്ന ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസ് അന്താരാഷ്ട്ര ബ്രാൻഡായ ഒപ്റ്റിമയുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഓപ്റ്റിമ എക്‌സ്‌പീരിയൻസ് സോൺ ആരംഭിച്ചു . ഒപ്റ്റിമ ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഖുറൈഷ് ദാദാഭായി സോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ് ,ഡയറക്ടർമാരായ മരിയ പോൾ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ തങ്കച്ചൻ, ഒപ്റ്റിമ ഇന്റർനാഷനൽ ജനറൽ മാനേജർ ബാബു വടക്കൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ഓപ്റ്റിമയുടെ ഹോം, കിച്ചൺ, സ്മോൾ ഡൊമസ്റ്റിക് അപ്ലയൻസുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് അനുഭവിച്ചറിയാനും വാങ്ങാനും പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഇടപ്പള്ളി ഷോറൂമിൽ ആരംഭിച്ച എക്‌സ്‌പീരിയൻസ് സോണിലൂടെ സാധിക്കും. 1991-ൽ മിഡിൽ ഈസ്റ്റിൽ സ്ഥാപിതമായ ഓപ്റ്റിമ ഗൃഹോപകരണ രംഗത്തെ പ്രമുഖ ബ്രാൻഡാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |