കണ്ണൂർ: ആറ് പേർ എം ഡി എം എയുമായി പിടിയിൽ. 27.820 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. സഞ്ജയ്, എടയന്നൂർ സ്വദേശി മജ്നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യിൽ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇതിൽ സഞ്ജയ്, ഷുഹൈബ് വധക്കേസ് പ്രതിയാണ്.
ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയിലധികം പിടിച്ചെടുത്തിട്ടുണ്ട്. വിൽപ്പനയ്ക്കായിട്ടാണ് എം ഡി എം എ എത്തിച്ചത്. ചാലോടുള്ള ഒരു ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഇലക്‌ട്രോണിക് ത്രാസും പിടിച്ചെടുത്തു. ഇവരുമായി ബന്ധപ്പെട്ട ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |