ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) സൗത്ത് ബ്ലോക്കിൽ നിന്ന് മീറ്ററുകൾ അകലെയുള്ള എക്‌സിക്യൂട്ടീവ് എൻക്ലേവിലേക്ക് മാറും. പാർലമെന്റ് സമുച്ചയം ഉൾക്കൊള്ളുന്ന നിർണായക മേഖലയിലുള്ള പുതിയ ഓഫീസിലേക്കാണ് അടുത്തമാസം പകുതിയോടെ മാറുന്നത്. സൗത്ത് ബ്ലോക്കിലാണ് 78 വർഷമായി പി.എം.ഒ പ്രവർത്തിക്കുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിർമ്മിച്ചത്. രാഷ്ട്രപതി ഭവനിൽ പ്രവർത്തിക്കുന്ന കാബിനറ്റ് സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവ് എൻക്ലേവിലേക്ക് മാറിയേക്കും. മന്ത്രാലയങ്ങൾ പൂർണമായും പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ നോർത്ത് - സൗത്ത് മന്ത്രാലയങ്ങൾ പബ്ലിക് മ്യൂസിയമാക്കി മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |