തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി കൊച്ചി ബ്ലൂ ടൈഗേഴ്സ് പുതിയ സീസണിലേക്കുള്ള ജഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു.ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്ടൻ സലി സാംസൺ, വൈസ് ക്യാപ്ടൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റെയ്ഫി വിൻസന്റ് ഗോമസ്, കോച്ചിംഗ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്നാണ് ജഴ്സി പുറത്തിറക്കിയത്. വെബ്സൈറ്റിന്റെ ഉദ്ഘാടനം സഞ്ജു സാംസൺ നിർവഹിച്ചു.
തന്റെ ബാറ്റിംഗ് മെച്ചപ്പെട്ടതിൽ ചേട്ടൻ സലിയുടെ ബൗളിംഗ് വലിയ പങ്ക് വഹിച്ചിട്ടുണ്ടന്നും തന്നേക്കാൾ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടനെന്നും മുതിർന്നശേഷം ആദ്യമായി ചേട്ടന്റെ ക്യാപ്ടൻസിക്ക് കീഴിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും സഞ്ജു പറഞ്ഞു.
ചടങ്ങിൽ ടീമിന്റെ മുഖ്യ സ്പോൺസർമാരായ റോയൽ എൻഫീൽഡ്, ഷെഫ് പിള്ള ആർ.സി.പി ഗ്രൂപ്പ്, റെഡ്പോർച്ച് നെസ്റ്റ് ബിൽഡേഴ്സ്, സിംഗിൾ ഐഡി, ധോണി ആപ്പ്, ബീ ഇന്റർനാഷണൽ എന്നിവരെ സുഭാഷ് മാനുവൽ പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |