കൊല്ലം: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസ് 2025 ആഗസ്റ്റ് 23ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തിരുവനന്തപുരം ഹോട്ടൽ ഫോർട്ട് മാനറിൽ പ്രോപ്പർട്ടി എക്സ്പോ സംഘടിപ്പിക്കുന്നു. സർഫേസി നിയമപ്രകാരം വിൽപ്പനയ്ക്ക് ലഭ്യമായ വിവിധതരം റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. വീട് വാങ്ങുന്നവർക്കും നിക്ഷേപകർക്കും ഇത് മികച്ച അവസരമാണ്. എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് വേദിയിൽ സ്വത്ത് വിശദാംശങ്ങൾ പരിശോധിക്കാനും ബാങ്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഔപചാരികതകൾ പൂർത്തിയാക്കാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8943330259 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |