തിരുവനന്തപുരം: തന്റെ ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ പേരിനോട് സാദൃശ്യമുണ്ടെങ്കിലും കെ.സി.എല്ലിലെ അരങ്ങേറ്റമത്സരം ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്‌ളൂടൈഗേഴ്‌സ് താരം സഞ്ജു സാംസണ്‍. സ്വന്തം ചേട്ടന്‍ സലി സാംസണിന്റെ ക്യാപ്ടന്‍സിക്ക് കീഴിലാണ് സഞ്ജു കളിക്കാനിറങ്ങുന്നത്.
താരലേലത്തില്‍ ചെലവഴിക്കാവുന്നതിന്റെ പകുതിയിലേറെയും സഞ്ജുവിനായി ചെലവഴിച്ചെങ്കിലും കരുത്തുറ്റ ഒരു യുവനിരയെ തയ്യാറാക്കി കപ്പടിക്കാനുറച്ചുതന്നെയാണ് മുന്‍ ഐ.പി.എല്‍ താരം റെയ്ഫി വിന്‍സന്റ് ഗോമസ് പരിശീലിപ്പിക്കുന്ന ബ്‌ളൂ ടൈഗേഴ്‌സ് ഇറങ്ങുന്നത്.
സാംസണ്‍ സഹോദരങ്ങളെക്കൂടാതെ വിനൂപ് മനോഹരന്‍, കെ.ജെ രാകേഷ്, അഖിന്‍ സത്താര്‍, കെ.എം ആസിഫ്, നിഖില്‍ തോട്ടത്ത്, ജെറിന്‍ പി.എസ് തുടങ്ങിയവരും ടീമിലുണ്ട്.
പുത്തന്‍ കോച്ചും പുത്തന്‍ ക്യാപ്ടനുമായാണ് ട്രിവാന്‍ഡ്രം റോയല്‍സ് പുതിയ സീസണിനിറങ്ങുന്നത്. മുന്‍ രഞ്ജി താരം എസ്. മനോജ് കോച്ചായെത്തുമ്പോള്‍ കൃഷ്ണപ്രസാദാണ് ക്യാപ്ടന്‍. കഴിഞ്ഞ സീസണില്‍ കാെച്ചി ടീമിനെ നയിച്ച ബേസില്‍ തമ്പി ഇക്കുറി റോയല്‍സിനൊപ്പമാണ്.
പേരില്‍ മാത്രമല്ല ആളിലും ഇക്കുറി ട്രിവാന്‍ഡ്രത്തിന്റെ സ്വന്തം ടീമാണ് റോയല്‍സ്. ക്യാപ്ടന്‍ കൃഷ്ണപ്രസാദടക്കം അഞ്ചുപേരാണ് തിരുവനന്തപുരത്തുനിന്നുള്ളത്. ഗോവിന്ദ് ദേവ് പൈ , റിയാ ബഷീര്‍, സഞ്ജീവ് സതീശന്‍, അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്‍, അഭിജിത്ത് പ്രവീണ്‍ തുടങ്ങിയവരാണ് മറ്റ് മുന്‍നിര താരങ്ങള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |