കൊല്ലം സെയ്ലേഴ്സ് Vs കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്
2.30 pm മുതൽ
കഴിഞ്ഞ സീസൺ ഫൈനലിൽ ഏറ്റുമുട്ടിയവരാണ് ഇക്കുറി ലീഗിലെ ആദ്യ മത്സരത്തിൽ പോരിനിറങ്ങുന്നത്. നായകൻ സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയുടെ(105*) മികവിൽ കാലിക്കറ്റിന്റെ 213/6 എന്ന സ്കോർ ഫൈനലിൽ ചേസ് ചെയ്താണ് കൊല്ലം ആദ്യ കപ്പുയർത്തിയിരുന്നത്.
ഇക്കുറിയും കിരീടമുയർത്താമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തിന്റെ കപ്പിത്താൻ സച്ചിൻ ബേബിയും സംഘവും ഇറങ്ങുന്നത്. എൻ.എം. ഷറഫുദ്ദീൻ , ബിജു നാരായണൻ, അഭിഷേക് ജെ. നായർ, വിഷ്ണുവിനോദ്, അഖിൽ എം.എസ്,വത്സൽ ഗോവിന്ദ് , ഏദൻ ആപ്പിൾ ടോം തുടങ്ങിയവരാണ് കൊല്ലത്തിന്റെ മല്ലന്മാർ.
കഴിഞ്ഞസീസണിൽ ചാമ്പ്യന്മാരാക്കിയ കോച്ച് വി.എ ജഗദീഷ് കെ.സി.എ സെലക്ടറായതിനാൽ ഇപ്പോൾ ടീമിനൊപ്പമില്ല. മോനിഷ് സതീഷാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ. നിഖിലേഷ് സുരേന്ദ്രനാണ് അസിസ്റ്റന്റ് കോച്ച്.
കഴിഞ്ഞ തവണ കൈവിട്ട കപ്പുയർത്താനുറച്ചിറങ്ങുന്ന കാലിക്കറ്റിനെ രോഹൻ കുന്നുമ്മൽ തന്നെയാണ് നയിക്കുന്നത്. സൽമാൻ നിസാർ, അൻഫൽ പി.എം, അജിനാസ്,എസ്.മിഥുൻ,സച്ചിൻ സുരേഷ്,മനു കൃഷ്ണൻ, അഖിൽദേവ് തുടങ്ങിയവർ ടീമിലുണ്ട്.
മുൻ കേരള രഞ്ജി ട്രോഫി നായകൻ ഫിറോസ് വി.റഷീദാണ് മുഖ്യ പരിശീലകൻ. ബാറ്റിംഗ് കോച്ചായി ഡേവിഡ് ചെറിയാനും
ബൗളിംഗ് കോച്ചായി കെ.എക്സ് മനോജും ഫീൽഡിംഗ് കോച്ചായി സുമേഷും ഒപ്പമുണ്ട്.
റോയൽസിനെതിരെ സഞ്ജു
ബ്ലൂ ടൈഗേഴ്സ് Vs റോയൽസ് 7.45 pm മുതൽ
തന്റെ ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ പേരിനോട് സാദൃശ്യമുണ്ടെങ്കിലും കെ.സി.എല്ലിലെ അരങ്ങേറ്റമത്സരം ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ളൂടൈഗേഴ്സ് താരം സഞ്ജു സാംസൺ. സ്വന്തം ചേട്ടൻ സലി സാംസണിന്റെ ക്യാപ്ടൻസിക്ക് കീഴിലാണ് സഞ്ജു കളിക്കാനിറങ്ങുന്നത്.
താരലേലത്തിൽ ചെലവഴിക്കാവുന്നതിന്റെ പകുതിയിലേറെയും സഞ്ജുവിനായി ചെലവഴിച്ചെങ്കിലും കരുത്തുറ്റ ഒരു യുവനിരയെ തയ്യാറാക്കി കപ്പടിക്കാനുറച്ചുതന്നെയാണ് മുൻ ഐ.പി.എൽ താരം റെയ്ഫി വിൻസന്റ് ഗോമസ് പരിശീലിപ്പിക്കുന്ന ബ്ളൂ ടൈഗേഴ്സ് ഇറങ്ങുന്നത്.
സാംസൺ സഹോദരങ്ങളെക്കൂടാതെ വിനൂപ് മനോഹരൻ, കെ.ജെ രാകേഷ്, അഖിൻ സത്താർ, കെ.എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ് തുടങ്ങിയവരും ടീമിലുണ്ട്.
പുത്തൻ കോച്ചും പുത്തൻ ക്യാപ്ടനുമായാണ് ട്രിവാൻഡ്രം റോയൽസ് പുതിയ സീസണിനിറങ്ങുന്നത്. മുൻ രഞ്ജി താരം എസ്. മനോജ് കോച്ചായെത്തുമ്പോൾ കൃഷ്ണപ്രസാദാണ് ക്യാപ്ടൻ. കഴിഞ്ഞ സീസണിൽ കൊച്ചി ടീമിനെ നയിച്ച ബേസിൽ തമ്പി ഇക്കുറി റോയൽസിനൊപ്പമാണ്.
പേരിൽ മാത്രമല്ല ആളിലും ഇക്കുറി ട്രിവാൻഡ്രത്തിന്റെ സ്വന്തം ടീമാണ് റോയൽസ്. ക്യാപ്ടൻ കൃഷ്ണപ്രസാദടക്കം അഞ്ചുപേരാണ് തിരുവനന്തപുരത്തുനിന്നുള്ളത്.
കപ്പടിച്ച കോച്ച് സെലക്ടറായി,
സെലക്ടർ കളിക്കാരനും
തിരുവനന്തപുരം : ആദ്യ സീസണിൽ കരീടമുയർത്തിയ കൊല്ലം സെയ്ലേഴ്സിന്റെ മുഖ്യകോച്ചായിരുന്ന വി.എ ജഗദീഷ് ഇപ്പോൾ കെ.സി.എല്ലിൽ ഒരു ടീമിനൊപ്പവുമില്ല. കാരണം കോച്ചിന്റെ ചുമതലവിട്ട് ജഗ്ഗു ഇപ്പോൾ സെലക്ടറുടെ റോളിലാണ്. ആദ്യ സീസണിൽ അവകാശവാദങ്ങളോ ബഹളങ്ങളോ ഒന്നുമില്ലാതെവന്ന് കൊല്ലത്തെ കില്ലാഡികളാക്കിയ കൊല്ലംജില്ലക്കാരനായ ജഗ്ഗു കെ.സി.എ ജൂനിയർ ടീമിന്റെ സെലക്ടറാണ്.
അതേസമയം കഴിഞ്ഞ സീസണിൽ ജൂനിയർ ടീം സെലക്ടറായിരുന്ന മുൻ രഞ്ജി താരം കെ.ജെ രാകേഷ് ഈ സീസണിൽ കളിക്കാരനായി ഇറങ്ങും. കളിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ബക്കു എന്നുവിളിക്കുന്ന രാകേഷ് 42-ാം വയസിൽ സെലക്ടറുടെ കുപ്പായമൂരിവച്ച് കൊച്ചി ടീമിലിറങ്ങുന്നത്. ഈ സീസണിലെ ഏറ്റവും പ്രായമേറിയ താരവും ബക്കുതന്നെ.തൃശൂർ ടൈറ്റാൻസിന്റെ 17കാരൻ ഓപ്പണർ കെ.ആർ രോഹിതാണ് ഏറ്റവും പ്രായം കുറഞ്ഞ താരം.
കഴിഞ്ഞ സീസണിൽ ടീമുകളെ നയിച്ചവരിൽ സച്ചിൻ ബേബി (കൊല്ലം), മുഹമ്മദ് അസ്ഹറുദ്ദീൻ(ആലപ്പുഴ), രോഹൻ കുന്നുമ്മൽ(കാലിക്കറ്റ്) എന്നിവർക്ക് മാത്രമേ ഇക്കുറി ക്യാപ്ടൻസി നിലനിറുത്താനായുള്ളൂ. ബാസിതിന് പകരം ട്രിവാൻഡ്രം കൃഷ്ണപ്രസാദിനെയും ബേസിലിന് പകരം കൊച്ചി സലി സാംസണിനെയും വരുൺ നായനാർക്ക് പകരം തൃശൂർ സിജോമോനെയും നായകരാക്കിയാണ് ഇറങ്ങുന്നത്.
കളിപ്പിക്കാൻ
സീനിയേഴ്സ്
കേരളത്തിനായി ദീർഘകാലം കളിച്ചവരാണ് മിക്ക ടീമുകളുടേയും പരിശീലകനിരയിൽ. മുഖ്യപരിശീലകരായും സഹപരിശീലകരായുമൊക്കെ മികച്ച കരിയർ സാദ്ധ്യതകളാണ് മുൻതാരങ്ങൾക്ക് കെ.സി.എൽ തുറന്നിട്ടിരിക്കുന്നത്. മുൻ രഞ്ജി താരം എസ്.മനോജാണ് ട്രിവാൻഡ്രത്തിന്റെ കോച്ച്. കൊല്ലത്തിന്റെ കോച്ച് മോനിഷും മുൻ രഞ്ജി താരം തന്നെ. മുൻ കേരള രഞ്ജി ക്യാപ്ടനും കമന്റേറ്ററുമായ സോണി ചെറുവത്തൂരാണ് ആലപ്പിയുടെ പുതിയ കോച്ച്. ഐ.പി.എല്ലിലും ഇന്ത്യ അണ്ടർ 19 ടീമിലുമൊക്കെ കളിച്ചിട്ടുള്ള റെയ്ഫി വിൻസന്റ് ഗോമസ് കൊച്ചിയുടെ കോച്ചാകുമ്പോൾ മുൻ രഞ്ജിതാം സി.എം ദീപക്ക് കോച്ചിംഗ് ഡയറക്ടറാണ്. മുൻ രഞ്ജി താരം എസ്.സുനിൽ കുമാറാണ് ടൈറ്റാൻസിന്റെ ഹെഡ് കോച്ച്. കഴിഞ്ഞ സീസണിൽ കോച്ചായിരുന്ന സുനിൽ ഒയാസിസ് കോച്ചിംഗ് ഡയറക്ടറായി ഒപ്പമുണ്ട്. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫി നോക്കൗട്ടിലെത്തിച്ച ഫിറോസ് വി.റഷീദാണ് കാലിക്കറ്റിന്റെ ഹെഡ് കോച്ച്.
മുൻ കേരള താരങ്ങളായ കെവിൻ ഓസ്കാർ,വിനൻ. ജി.നായർ,ഷാഹിദ് സി.പി, സാനുത്ത് ഇബ്രാഹിം, എസ്.അനീഷ് , റോബർട്ട് ഫെർണാണ്ടസ്,നിഖിലേഷ് സുരേന്ദ്രൻ തുടങ്ങിയവർ വിവിധ ടീമുകളുടെ പരിശീലകസ്ഥാനത്തുണ്ട്.
പ്രവചനാതീതം ബാറ്റ് തീരുമാനിക്കും
തിരുവനന്തപുരം: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ഈ സീസണിൽ ടീമുകളുടെ വിജയമെന്ന് ക്യാപ്ടൻമാർ. കെ.സി.എൽ സീസൺ2 വിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നായകന്മാരുടെ പ്രതികരണം.
മഴ മാറിനിന്നാൽ ആവേശകരമായ മത്സരങ്ങൾക്ക് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്ന് ക്യാപ്റ്റൻമാർ അഭിപ്രായപ്പെട്ടു.ഓൾ റൗണ്ട് പ്രകടനങ്ങൾ ടീമുകൾക്ക് നിർണായകമാകുമെന്നും എല്ലാ ടീമുകളും തുല്യശക്തികളായതുകൊണ്ട് പ്രവചനാതീതമായിരിക്കും ഓരോ മത്സരവുമെന്നും ക്യാപ്റ്റന്മാർ പറഞ്ഞു. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുന്നതിനാൽ കെ.സി.എൽ. മത്സരങ്ങൾ രാജ്യം മുഴുവൻ ചർച്ചയാകുമെന്ന പ്രതീക്ഷയും കാപ്റ്റൻമാർ പങ്കുവെച്ചു.ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടെ വഴിതുറക്കാൻ കെ.സി.എൽ. സഹായിക്കുമെന്ന് താരങ്ങളുടെ കണക്കുകൂട്ടൽ.
ക്യാപ്ടൻസ് ടോക്ക്
ആദ്യസീസണിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിന് കൂടുതൽ കരുത്ത് പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കും.
സച്ചിൻ ബേബി ക്യാപ്ടൻ
ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്ച്ച വെയ്ക്കാൻ കരുത്തുള്ള ടീമാണ്
ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീൻ
തൃശൂർ ടൈറ്റൻസ് കളിയുടെ ഗതിയെ തിരിച്ചു വിടാൻ പ്രാപ്തിയുള്ള ടീമാണ്.മികച്ച ബൗളിംഗ് നിര ഇത്തവണ ടീമിന് കൂടുതൽ കരുത്തുപകരും.
ക്യാപ്ടൻ സിജോ മോൻ ജോസഫ്
ട്രിവാൻഡ്രം റോയൽസ് എല്ലാ അർത്ഥത്തിലും ഒരു ബാലൻസിംഗ് ടീമായിട്ടാണ് ഇത്തവണ എത്തുന്നത്.
ക്യാപ്ടൻ കൃഷ്ണപ്രസാദ്
ബാറ്റിംഗിനൊപ്പം തന്നെ മികച്ച ബൗളിംഗ് നിരയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീമിന്റെ ശക്തിയാണ്. കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.
ക്യാപ്ടൻ രോഹൻ കുന്നുമ്മൽആദ്യസീസണിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിന്കൂടുതൽ കരുത്ത് പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കും.
സച്ചിൻ ബേബി ക്യാപ്ടൻ
ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്ച്ച വെയ്ക്കാൻ കരുത്തുള്ള ടീമാണ്.
ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീൻ
തൃശൂർ ടൈറ്റൻസ് കളിയുടെ ഗതിയെ തിരിച്ചു വിടാൻ പ്രാപ്തിയുള്ള ടീമാണ്.മികച്ച ബൗളിംഗ് നിര ഇത്തവണ ടീമിന് കൂടുതൽ കരുത്തുപകരും.
ക്യാപ്ടൻ സിജോ മോൻ ജോസഫ്
ട്രിവാൻഡ്രം റോയൽസ് എല്ലാ അർത്ഥത്തിലും ഒരു ബാലൻസിംഗ് ടീമായിട്ടാണ് ഇത്തവണ എത്തുന്നത്.
ക്യാപ്ടൻ കൃഷ്ണപ്രസാദ്
ബാറ്റിംഗിനൊപ്പം തന്നെ മികച്ച ബൗളിംഗ് നിരയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീമിന്റെ ശക്തിയാണ്. കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.
ക്യാപ്ടൻരോഹൻ കുന്നുമ്മൽകൊച്ചി ബ്ലൂ ടൈഗേഴ്സ് മികച്ച ടീമാണ്. കപ്പിൽക്കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
സാലി സാംസൺ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |