ടെൽ അവീവ്: ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ വേണ്ടിയുള്ള കരയാക്രമണം തുടങ്ങുന്നതിന് മുന്നോടിയായി 60,000 റിസർവ് സൈനികർക്ക് അറിയിപ്പ് നൽകി ഇസ്രയേൽ. സെപ്തംബറിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുന്നോടിയായി ഗാസ സിറ്റിയിലെ സെയ്‌തൂൻ, ജബലിയ മേഖലകളിൽ ഇസ്രയേൽ സൈന്യം ഇതിനോടകം നിലയുറപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പാലസ്തീനികൾക്ക് ഉടൻ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യേണ്ടി വരും. അതേ സമയം, ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനായി ഖത്തറും ഈജിപ്റ്റും ആവിഷ്കരിച്ച നിർദ്ദേശത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിർദ്ദേശത്തെ ഹമാസ് അംഗീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ മൂന്ന് പേർ കൂടി മരിച്ചതോടെ ഗാസയിലെ പട്ടിണി മരണം 269 ആയി ഉയർന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62,120 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |