വാവ സുരേഷും, കുടകിലെ പാമ്പ് സംരക്ഷകനായ നവീൻ റാക്കിയും ഒന്നിച്ചാണ് ഇന്നത്തെ യാത്ര. ഒരു വീടിന് പിറകിൽ രണ്ട് പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് തെരച്ചിൽ തുടങ്ങി. നിറയെ വിറകും പഴയ സാധനങ്ങളും അടുക്കി വച്ചിരിക്കുന്നു.
തെരച്ചിലിനിടയിൽ ആദ്യം ഒരു മൂർഖൻ പാമ്പിനെ കണ്ടു, വയറ്റിൽ മുട്ടയുള്ള മൂർഖൻ പാമ്പ് . വിറക് മുഴുവൻ മാറ്റിയതും രണ്ടാമത്തെ പാമ്പിനെ കണ്ടു, ആൺ മൂർഖൻ പാമ്പ് .രണ്ട് പേരും വെള്ളം കുടിക്കാനായി ഇറങ്ങിയതാകാനാണ് സാദ്ധ്യത, തന്റെ ഇണയെ പിടികൂടിയതിൽ ആൺ മൂർഖൻ പാമ്പ് ദേഷ്യംതീർത്തത് വാവ സുരേഷിന് നേരെ. കാണുക കുടകിൽ നിന്ന് കപ്പിൾ കോബ്രയെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |