തിരുവനന്തപുരം: എക്സൈസ് കമ്മിഷണറായിരിക്കെ അസുഖ ബാധിതനായ എ.ഡി.ജി.പി.മഹിപാൽ യാദവിന്റെ ചികിത്സക്ക് ചെലവായ 7.24ലക്ഷം രൂപ സർക്കാർ അനുവദിച്ചു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് അദ്ദേഹത്തെ എയർ ആംബുലൻസിൽ കൊണ്ടുപോയി. ജൂൺ 15മുതൽ ജൂലായ് ഒന്നുവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവാണ് അനുവദിച്ചത്. ഈ മാസം 31 ന് അദ്ദേഹം വിരമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |