കൊല്ലം: യു.ഡി.എഫ് ഭരണകാലം കശുഅണ്ടി മേഖല എങ്ങനെയായിരുന്നുവെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്ന് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് കോർപ്പറേഷൻ ഫാക്ടറികൾ 18 മാസം അടഞ്ഞുകിടക്കുകയായിരുന്നു. ഗ്രാറ്റുവിറ്റി കുടിശ്ശികയാക്കി. പി.എഫ് അടച്ചിരുന്നില്ല. സ്വകാര്യ ഫാക്ടറികൾ അടച്ചുപൂട്ടി. കൊടിക്കുന്നിൽ സുരേഷ് ഒരുരൂപ പോലും കോർപ്പറേഷന് നൽകിയിട്ടില്ല. എൽ.ഡി.എഫ് സർക്കാർ അഞ്ചുവർഷം കൊണ്ട് പത്തുവർഷത്തെ ഗ്രാറ്റുവിറ്റി കൊടുത്തുതീർത്തു. 6000 തൊഴിലാളികൾക്ക് പുതുതായി തൊഴിൽ നൽകി. ബോണസ് 10,500 രൂപയാക്കി ഉയർത്തി. ഇതെല്ലാം തൊഴിലാളികൾക്ക് അറിയാം. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ തെറ്റായ പ്രസ്താവനകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |