തിരുവനന്തപുരം: ഉത്രാടദിനത്തിൽ സ്‌കൂൾ പാചകത്തൊഴിലാളികളുടെ സംഘടന (എച്ച്.എം.എസ് ) സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. സമരം വിജയിപ്പിക്കാൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് സെൽവി സത്യശീലൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ഷാനവാസ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |