കാഞ്ഞങ്ങാട്: കേരള കൗമുദിയുടെ 114-ാം വാർഷികാഘോഷവും ആദര സമ്മേളനവും നാളെ കാഞ്ഞങ്ങാട്ട് നടക്കും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെയും കുടുംബശ്രീ ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ രാവിലെ 11.30ന് വാർഷികാഘോഷം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരള കൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് കെ.വി. ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും. കേരള കൗമുദി സീനിയർ റിപ്പോർട്ടർ ഉദിനൂർ സുകുമാരൻ വിശിഷ്ടാതിഥികളെയും ആദരവ് ഏറ്റുവാങ്ങുന്നവരെയും പരിചയപ്പെടുത്തും.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത, പ്രവാസി വ്യവസായി മണികണ്ഠൻ മേലത്ത്, ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിബിൻ പറമ്പത്ത്, കെ.ടി.ഡി.സി ഡയറക്ടർ യു. ബാബു ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളാകും.
സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫ്, എസ്.എൻ.ഡി.പി യോഗം ഹൊസ്ദുർഗ് യൂണിയൻ സെക്രട്ടറി പി.വി. വേണുഗോപാലൻ, കേരള കൗമുദി റീഡേഴ്സ് ക്ലബ് ജില്ലാ പ്രസിഡന്റും യോഗം ഡയറക്ടറുമായ സി. നാരായണൻ എന്നിവർ ആശംസകൾ നേരും. കാഞ്ഞങ്ങാട് റിപ്പോർട്ടർ എൻ. ഗംഗാധരൻ സ്വാഗതവും പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർ സി.കെ. കണ്ണൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |