കൊച്ചി: തന്റെ വെളിപ്പെടുത്തലിന് മുമ്പുള്ളതാണ് ഇന്നലെ രാഹുൽ പുറത്തുവിട്ട സംഭാഷണമെന്ന് ട്രാൻസ് ജെൻഡർ അവന്തിക പറഞ്ഞു. തന്റെ നിലപാടിൽ മാറ്റമില്ല. രാഹുൽ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത് വാട്ട്സാപ്പ് സന്ദേശമായി അയച്ചത്. ഇക്കാര്യത്തിൽ ഒരു ഗൂഢാലോചനയുമില്ല. രാഹുൽ മറ്റുള്ളവരുടെ ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്താണെന്നും ചാനലിനോട് അവന്തിക പ്രതികരിച്ചു.
രാഹുലിന്റെ മോശപ്പെട്ട മെസേജുകൾ വാനിഷിംഗ് മോഡിൽ ടെലിഗ്രാമിൽ അയച്ചതിനാൽ തന്റെ പക്കലില്ല. ടെലിഗ്രാം മെസേജുകൾ രാഹുൽ പുറത്തുവിടട്ടെ. അവ ഇല്ലാത്തതിനാലാണ് നിയമപരമായി നീങ്ങാൻ മടിക്കുന്നത്. ഭീഷണി ഉണ്ടായിരുന്നതിനാലും ജീവഭയം കൊണ്ടുമാണ് മൗനം പാലിച്ചത്. കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഇപ്പോഴും ഭീതിയിലാണെന്ന് അവന്തിക പറഞ്ഞു.
കെ.പി.സി.സി
തീരുമാനിക്കും:
ഡി.സി.സി പ്രസിഡന്റ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ വിഷമം തോന്നിയെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. കെ.പി.സി.സിയും പ്രതിപക്ഷ നേതാവും ഉന്നതനേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷ. രാജിവയ്ക്കുകയാണെങ്കിൽ ഉപതിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. പാലക്കാട്ട് കോൺഗ്രസിന്റെ മുൻതൂക്കം നഷ്ടപ്പെട്ടിട്ടില്ല.
രാഹുൽ രാജിവയ്ക്കണം:
ഐ.എൻ.ടി.യു.സി
യുവജന വിഭാഗം
തൃശൂർ: കോൺഗ്രസിന്റെ മൂല്യവും ചരിത്രവും അറിയാത്തവർ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എസ്ഥാനം രാജി വയ്ക്കണമെന്നും ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി. പാർട്ടി ഭാരവാഹിത്വം ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രിവിലേജായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. രാഹുൽ മൂക്കാതെ പഴുത്തയാളാണ്. എം.എൽ.എ സ്ഥാനം തിരിച്ചുവാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |