ന്യൂഡൽഹി: ഒഡീഷയിലെ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, ഡീൻ കുര്യാക്കോസ് എംപി എന്നിവർ അംഗങ്ങൾ. സെപ്‌തംബർ രണ്ടു മുതൽ 14 വരെ ഇവർ ഉൾപ്പെട്ട സംഘം ഒഡീഷയിൽ ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കും.
ഒഡീഷ ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള എ.ഐ.സി.സി നിരീക്ഷകരുടെ ഡൽഹി ഇന്ദിരാഭവനിൽ ചേർന്നു. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |