ഇന്ന് എല്ലാവരുടെയും അടുളക്കയിൽ കാണുന്ന ഒന്നാണ് പ്രഷർ കുക്കർ. വേഗത്തിൽ ഭക്ഷണ സാധനങ്ങൾ പാകമ ചെയ്തെടുക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഒരു പ്രഷർ കുക്കർ എത്ര വർഷം വരെ ഉപയോഗിക്കാമെന്ന് പലർക്കും അറിയില്ല. പച്ചക്കറിയും പാലും പോലെതന്നെ പ്രഷർ കുക്കറിനും എക്‌സ്‌പയറി ഡേറ്റുണ്ട്.
വർഷങ്ങളായി ഒരേ കുക്കർ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ പാർശ്വഫലങ്ങൾ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൺസൾട്ടന്റ് മിനിമൽ ആക്‌സസ് ഓർത്തോപീഡിക് സർജനും സ്‌പോർട്‌സ് ആൻഡ് എക്‌സർസൈസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റുമായ ഡോ. മനൻ വോറയുടെതാണ് വീഡിയോ.
വർഷങ്ങൾ കഴിയുന്നതിന് അനുസരിച്ച് പ്രഷർ കുക്കർ നിന്ന് ഒരു ചെറിയ അളവ് ലെഡ് നിങ്ങളുടെ ഭക്ഷണത്തിലെത്തുന്നുവെന്ന് ഡോ. മനൻ വോറ വിശദീകരിക്കുന്നു. ലെഡ് ശരീരത്തിൽ നിന്ന് എളുപ്പം പുറത്തേക്ക് പോകില്ലെന്നും ഇത് കാലക്രമേണ രക്തത്തിലും അസ്ഥികളിലും തലച്ചോറിലും അടിഞ്ഞുകൂടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഓർമ്മശക്തിയെയും മാനസികാവസ്ഥയെയും ഇത് ബാധിക്കുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു. കുട്ടികളിൽ ഇതിന്റെ ഫലങ്ങൾ കൂടുതൽ ദോഷകരമാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു. തലച്ചോറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുകയും ഐക്യു ലെവലുകൾ കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുക്കറിന് പത്ത് വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നും മനൻ വോറ വ്യക്തമാക്കുന്നു. വീഡിയോ.
കുക്കർ മാറ്റാനുള്ളത് എപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |