മുതിർന്നവർ, പ്രത്യേകിച്ച് മാതാപിതാക്കൾ ചെയ്യുന്ന പല കാര്യങ്ങളും കുട്ടികൾ കണ്ടുപഠിക്കാറുണ്ട്. അത്തരത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി പ്രൊഫഷണലുകളായ മാതാപിതാക്കളെ അനുകരിക്കുന്ന കൊച്ചുമിടുക്കനാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ താരം.
കളിപ്പാട്ടമായ ലാപ്‌ടോപ്പ് മടിയിൽവച്ച് ഹെഡ്‌സെറ്റും ധരിച്ച്, ഓഫീസ് ജോലി ചെയ്യുന്നതുപോലെ ഇരിക്കുകയാണ് കുട്ടി. തുടർന്ന് മാതാപിതാക്കൾ ജോലിക്കിടെ സംസാരിക്കുന്നതുപോലെ 'കേൾക്കാൻ കഴിയുന്നുണ്ടോ?', 'എന്റെ സ്‌ക്രീൻ പങ്കിടാൻ എന്നെ അനുവദിക്കൂ'എന്നൊക്കെ പറയുന്നുണ്ട്.
ഒരു തവണ പോലും കുട്ടി ചിരിക്കുന്നില്ല. തികച്ചു ഗൗരവത്തോടെ ജോലി ചെയ്യുന്നതുപോലെയാണ് ഉള്ളത്. ഇതിനോടകം ഒരു ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. എഴുപതിനായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തു. നൂറുകണക്കിന് പേരാണ് കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
'ഐടി ജീവനക്കാരുടെ ജീവിതം കുട്ടി മനോഹരമായി അഭിനയിച്ചിട്ടുണ്ട്','നൂറ് ശതമാനം കറക്ടാണ്', 'മാതാപിതാക്കളാണ് കുട്ടികളുടെ പാഠപുസ്തകം എന്ന് പറയുന്നത് എത്ര ശരിയാണ്. വളരെ സൂക്ഷ്മമായിട്ടാണ് ഈ കുട്ടി മാതാപിതാക്കളെ വീക്ഷിച്ചിരിക്കുന്നത്'- ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |