തൊടുപുഴ : ജില്ലയിൽ പഠനം മുടങ്ങിയവരെ കണ്ടെത്തി തുടർ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരകേരളം തുടർ വിദ്യാഭ്യാസ സർവ്വേ നടത്തുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹകരണത്തോടെ
സാക്ഷരതാമിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെയും എൻ.എസ് .എസ് വോളണ്ടറിയർമാരുടെയും സക്ഷരതാ പ്രേരക്മാരുടെയും നേതൃത്വത്തിലാണ് സർവ്വേ സംഘടിപ്പിക്കുന്നത്. വാർഡുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിലൂടെയും തൊഴിലിടങ്ങളിൽ നിന്നുള്ള വിവര ശേഖരണത്തിലൂടെയും ഗുണഭോക്താക്കളെ കണ്ടെത്തും. വിദ്യാഭ്യാസ കാലഘട്ടത്തിൽ വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയവരെ കണ്ടെത്തി സാക്ഷരതാ മിഷന്റെ നാലാം തരം മുതൽ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഡിഗ്രി കോഴ്സുകളിൽ തുടർ പഠനത്തിന് അവസരം നല്കും. സാമ്പത്തിക പരാധീനതകൾ നേരിടുന്നവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തും. ഗൂഗിൾ ഫോർമാറ്റിലാകും വിവരശേഖരണം. നാല്, ഏഴ്, പത്ത്, ഹയർ സെക്കണ്ടറി, ഡിഗ്രി കോഴ്സുകൾക്ക് പുറമെ ബ്രെയിൽ സാക്ഷരതാ കോഴ്സ്, മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലും തുടർപഠനത്തിന് അവസരം നല്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |