കൊല്ലം: ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാൻ ആധുനിക ഇന്ത്യയുടെ സ്രഷ്ഠാവായ നെഹ്റുവിന്റെ ചിന്തകൾക്ക് ചരിത്രപ്രാധാന്യമുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ജവഹർലാൽ നെഹ്റുവിനെ സ്നേഹിക്കുന്നവർ ചേർന്ന് "നെഹ്റു സാംസ്കാരിക പഠനകേന്ദ്രം" രൂപീകരിച്ചു. ഭാരവാഹികളായി സജീവ് പരിശവിള (സ്ഥാപക പ്രസിഡന്റ്), പ്രമോദ് കണ്ണൻ, നിബു ജേക്കബ് (വൈസ് പ്രസിഡന്റ്), സായി ഭാസ്കർ (സെക്രട്ടറി), പിണക്കൽ ഫൈസ്, രാജീവ് സോമൻ (ജോയിന്റ് സെക്രട്ടറി), എം.എ.ഷുഹാസ് (ട്രഷറർ), ഡോ. ബിജു നെൽസൺ, പ്രൊഫ. ഡോ. എം.ആർ.ഷെല്ലി (പ്രോഗ്രാം കോ - ഓർഡിനേറ്റർമാർ), അഡ്വ. എം.ജി.ജയകൃഷ്ണൻ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |