കൊച്ചി: വണ്ടർലായിൽ ഓണാഘോഷം ആഗസ്റ്റ് 28 മുതൽ സെപ്തംബർ 7വരെ നടക്കും. ഓണസദ്യ, പായസ മേള, കലാപരിപാടികൾ എന്നിവയോടെയുള്ള ആഘോഷങ്ങളാണ് അരങ്ങേറുക. സെപ്തംബർ 5നാണ് ഓണ സദ്യ. 6,7 തീയതികളിൽ ആഘോഷം രാത്രിയോളം നീളും.7ന് ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ ആഘോഷം സമാപിക്കും. ആഗസ്റ്റ് 28 മുതൽ സെപ്തംബർ 7 വരെയുള്ള ദിവസങ്ങളിൽ പ്രവേശനത്തിനായി നാലിനകം ബുക്ക് ചെയ്യുന്നവർക്ക് പ്രവേശന ടിക്കറ്റിനും പ്രവേശനവും ഭക്ഷണവും ചേർന്നുള്ളതിനും 30 ശതമാനവും വീതം നിരക്കിൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് വർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |