ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം അരുളാനുള്ള ഇന്ത്യയുടെ ബിഡ് സമർപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. ഗുജറാത്തിലെ അഹമ്മദാബാദ് വേദിയായി നിശ്ചയിച്ചുള്ള ബിഡിനാണ് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം കിട്ടിയത്. ഒരു ഹോസ്റ്റ് സഹകരണ കരാറിൽ ഒപ്പുവയ്കര്കുന്നതിനും മന്ത്രി സഭ അനുമതി നൽകിയിട്ടുണ്ട്. 72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്.
സമനില
ഫുജൈറ: ഗ്ലോബൽ സൂപ്പർ സ്റ്റാർ ചെസ് മത്സരത്തിൽ മലയാളി ഗ്രാൻഡ് മാസ്റ്ററൻ മാരായ നിഹാൽ സരിനും (റേറ്റിംഗ് 2692 ] എസ്.എൽ. നാരായണനും (2595] തമ്മിൽ ഇംഗ്ലീഷ് ഓപ്പണിംഗിൽ നടന്ന വാശിയേറിയ മത്സരം 44 നീക്കത്തിനൊടുവിൽ സമനിലയായി. ഇരുവർക്കും ഒന്നര പോയിന്റുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |