ഓച്ചിറ: സി.ആർ.മഹേഷ് എം.എൽ.എയുടെ അങ്കണവാടി സന്ദർശനത്തിന്റെ ഭാഗമായി ഓച്ചിറ മഠത്തിൽക്കാരാണ്മ എട്ടാം വാർഡിലെ 71, 118 നമ്പർ അങ്കണവാടികൾക്ക് ഫ്രിഡ്ജ്, സ്മാർട്ട് ടി.വി., മിക്സി, ഫാൻ എന്നിവ നൽകി. സുമനസുകളുടെ സഹകരണത്തോടെയാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്തത്.
അങ്കണവാടികളിൽ നടന്ന ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മാളു സതീഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്തംഗം ബി.എസ്. വിനോദ്, ബാബു അമ്പാടിയിൽ, അൻസാർ മലബാർ, സതീഷ് പള്ളേമ്പിൽ, ജലാലുദ്ദീൻ കുഞ്ഞ്, അങ്കണവാടി ടീച്ചർമാരായ സുമി, സരസമ്മ, ഹെൽപ്പർമാരായ സൗമ്യ, കമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |