തൊടുപുഴ: സുരക്ഷിത ജലലഭ്യതയും ജലജന്യ പ്രതിരോധവും ലക്ഷ്യമിട്ട് ഹരിത കേരള മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജലമാണ് ജീവൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തൊടുപുഴ മുൻസിപ്പാലിറ്റിയിൽ തുടക്കമായി. ചെയർമാൻ കെ.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുൻസിപ്പൽ തലയോത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എം അജി ജലജന്യ രോഗങ്ങളെക്കുറിച്ചും അമീബിക് മസ്തിഷ്‌ക ജ്വരതെക്കുറിച്ചും അവതരണം നടത്തി. കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 30, 31 തീയതികളിൽ മുനിസിപ്പാലിറ്റിയിലെ മുഴുവൻ കിണറുകളിലും കുളങ്ങളിലും ആരോഗ്യപ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തും. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം പ്രതിനിധികൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സി.ഡി.എസ് ചെയർപേഴ്സൺ, ആശാവർക്കർമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |