ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ ചിങ്ങമാസ ഗുരു വിശ്വാസി സംഗമവും ഗുരു സന്ദേശ പ്രഭാഷണ പരമ്പരയും നടന്നു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരു വിശ്വാസി സംഗമം ഉദ്ഘാടനം ചെയ്തു. സഭവിള ശ്രീനാരായണാശ്രമം വനിതാസംഘം പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. അറിവാണ് ഈശ്വരൻ ഗുരു പഠനകേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്,ട്രഷറർ ഉദയകുമാരി വക്കം,ശാർക്കര ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ,ഭരണ സമിതിയംഗങ്ങളായ ഇന്ദിര കടയ്ക്കാവൂർ,ലാലി,മായ വക്കം,ജയപ്രഭ എന്നിവർ പങ്കെടുത്തു. രാവിലെ ആശ്രമം ഹാളിൽ കൂന്തള്ളൂർ മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ സഹസ്രനാമാർച്ചന നടന്നു.ആശ്രമ പുരോഹിതൻ ബാലൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ദീപ പ്രതിഷ്ഠ - ശ്രീസരസ്വതി - ഗുരുക്ഷേത്ര മണ്ഡപങ്ങളിലും ഗുരുദേവൻ വിശ്രമിച്ചിരുന്ന ആശ്രമ ഹാളിലെ വിശുദ്ധ മുറിയിൽ വിശേഷാൽ പൂജകളും പുഷ്പാഭിഷേകം,കുങ്കുമാർച്ചന,ഗുരു പുഷ്പാഞ്ജലി,സമൂഹപ്രാർത്ഥന,ദൈവദശക കീർത്തനാലാപനം,അന്നദാനം എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |