കണ്ണൂർ: എ.പി.ജെ അബ്ദുൾ കലാം ലൈബ്രറി ചലച്ചിത്ര അക്കാഡമി മേഖല കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം ചലച്ചിത്ര പുസ്തകോത്സവം ഇന്ന് നാലിന് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ടി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമിയുടെ പുസ്തകത്തിന് പറമെ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും മേളയിലുണ്ടാകും. 20 മുതൽ30 ശതമാനം വരെ കിഴിവും ലഭിക്കും. ലൈബ്രറി വനിതാ വേദിയുടെ ഹാൻഡ് വാഷ്, ഡിഷ് വാഷ്, മോപ്പ്, എൽ.ഇ.ഡി ബൾബ് തുടങ്ങിയ ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും. സെപ്തംബർ 15 വരെ നീണ്ടും നിൽക്കുന്ന മേളയിൽ വിവിധ ദിവസങ്ങളിലായി പുസ്തക പ്രകാശനം, കരൊക്കെ ഗാനാലാപന മത്സരം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവയും അരങ്ങേറും. കാൽടെക്‌സ് വലിയ വളപ്പ് കാവ് റോഡിലെ എ.പി.ജെ ലൈബ്രറി ഹാളിലാണ് മേള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |