കൊല്ലം: മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.യു.നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ജെ.നൗഷർ അദ്ധ്യക്ഷനായി. ഭാരവാഹികളായി നജീർ കെട്ടിടത്തിൽ (പ്രസിഡന്റ്), നാസർ ആക്‌സിസ്, അഡ്വ.കെ.സൈഫുദ്ദീൻ, നസീംഖാൻ (വൈസ് പ്രസിഡന്റ്), സുലൈമാൻ പുതുപ്പറമ്പിൽ (സെക്രട്ടറി), സംസം സുബൈർ കുട്ടി, എസ്.ആരിഫ്, സുലൈമാൻ റാവുത്തർ (സെക്രട്ടറി), കോയാകുഞ്ഞ് മേടയിൽ (ട്രഷറർ), അഡ്വ.കെ.ജെ.നൗഷർ, അഡ്വ.വൈ.സുധീർ (സംസ്ഥാന കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു. ഷാജഹാൻ രാജധാനി, ഡോ.മുഹമ്മദ് ഹനീഫ, സി.എം.എ.നാസറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. നാസർ ആക്‌സിസ് നന്ദി പറഞ്ഞു. ഷാഹിദ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |