തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ മാത്രം കിഫ്ബിയിലൂടെ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശുപത്രികളിൽ ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. ദേശീയ തലത്തിലുള്ള ഒന്നാം സ്ഥാനത്ത് നിന്നും കൂടുതൽ മുന്നോട്ട് പോകാനാകണം. നീതി ആയോഗ് വൈസ് ചെയർമാൻ വയനാട്ടിൽ വന്നപ്പോൾ ആരോഗ്യ മേഖലയെ പ്രശംസിച്ചിരുന്നു. കേരളത്തിന്റെ യഥാർത്ഥ ശേഷിയാണത് വ്യക്തമാകുന്നത്. എല്ലാ കാര്യത്തിലും കേരളത്തെ ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180 കോടിയോളം രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സ്ഥാപനത്തിന്റെ മാത്രം കണക്കെടുത്താൽ കഴിഞ്ഞ 9 വർഷം കൊണ്ട് 2069 കോടി രൂപയാണ് അനുവദിച്ചത്. അതിലൂടെ ഭൗതിക സാഹചര്യവും രോഗീ പരിചരണവും മെച്ചപ്പെടുത്താൻ സാധിച്ചു.
5 വർഷം കൊണ്ട് 62,000 കോടി രൂപയുടെ വികസനം നടപ്പാക്കി.ഇപ്പോൾ 90,000 കോടി രൂപയായി ഉയർത്താനുമായി. പുതിയ സൗകര്യങ്ങൾ രോഗീ പരിചരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. കൂടുതൽ രോഗ നിർണയത്തിനും ചികിത്സയ്ക്കും ഇവയെല്ലാം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന്റെ ചികിത്സാ ചെലവ് കുറയ്ക്കാൻ കാരണമാകും. മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാനായി. 1600 കോടിയാണ് സൗജന്യ ചികിത്സ്‌ക്കായി ചെലവഴിക്കുന്നതെന്നും വ്യത്യസ്തമായ വികസന പദ്ധതികളിലൂടെ ദേശീയ തലത്തിൽ തന്നെ വലിയ അംഗീകാരങ്ങൾ ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |