മുരുക്കുംപുഴ: മുരുക്കുംപുഴ തൃശ്ശൂർ ഗോൾഡ് ജുവലേഴ്സിന്റെ രണ്ടാമത്തെ ഷോറൂം സെൻട്രൽ ജംഗ്ഷൻ രാജധാനി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം ചലച്ചിത്ര സീരിയൽ താരങ്ങളായ ലക്ഷ്മി നക്ഷത്ര, ലീഫ് ജിയാ (കിരൺ) എന്നിവർ ചേർന്ന് നിർവഹിച്ചു.
എം.എൽ.എമാരായ വി.ശശി, അഡ്വ.വി.ജോയി, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വി.എസ്. ശിവകുമാർ, മധുമുല്ലശ്ശേരി, വ്യാപാരി വ്യവസായി മുരുക്കുംപുഴ യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ, ജുവലറി മാനേജിംഗ് ഡയറക്ടർ ഉണ്ണികൃഷ്ണൻ, അഡ്വ. കൃഷ്ണകുമാർ, ഗൗരി ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. 200 മില്ലിഗ്രാം മുതലുള്ള വിവാഹ മോതിരങ്ങൾ, 2ഗ്രാം മുതലുള്ള നെക്ലേസുകൾ, വളകൾ, പാദസരങ്ങൾ, ഒരുഗ്രാം മുതലുള്ള ചെയിനുകൾ എന്നിവയ്ക്ക് പുറമെ വിവാഹത്തിനായി 3 ലക്ഷം രൂപമുതലുള്ള ഫുൾ സെറ്റും ഒരുക്കിയിട്ടുണ്ട്. നവംബർ 30വരെ വിവാഹ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മലേഷ്യൻ യാത്രയ്ക്കുള്ള അവസരവുമുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |