വാഷിംഗ്ടൺ: ഇന്ത്യ-യു.എസ് വ്യാപാര ബന്ധത്തെ ഏകപക്ഷീയമായ ദുരന്തം എന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്‌ദാനം ചെയ്തെന്ന് അവകാശപ്പെട്ട ട്രംപ്, അത് വർഷങ്ങൾക്ക് മുന്നേ ചെയ്യണമായിരുന്നെന്നും കുറ്റപ്പെടുത്തി.
'ഇന്ത്യയുമായി യു.എസിന് കുറച്ച് വ്യാപാരമേ ഉള്ളൂ. എന്നാൽ അവർ യു.എസിന് വൻതോതിൽ സാധനങ്ങൾ വിൽക്കുന്നു. പൂർണമായും ഏകപക്ഷീയമായ ഒരു ബന്ധം. ഇന്ത്യ ഉയർന്ന തീരുവ യു.എസിൽ നിന്ന് ഈടാക്കി. അതിനാൽ യു.എസിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയുന്നില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |