ബ്രസൽസ്: യൂറോപ്യൻ യൂണിയൻ (ഇ.യു) കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ സഞ്ചരിച്ച വിമാനത്തിന്റെ ജി.പി.എസ് സംവിധാനം തകരാറിലായത് ആശങ്ക പരത്തി. ഞായറാഴ്ച ബൾഗേറിയയിൽ വിമാനം ലാൻഡിംഗിന് ഒരുങ്ങവെയായിരുന്നു സംഭവം. ജാമിംഗിലൂടെ ജി.പി.എസ് സംവിധാനത്തെ തടസപ്പെടുത്തിയതാണെന്നും പിന്നിൽ റഷ്യയാണെന്ന് കരുതുന്നെന്നും ബൾഗേറിയ ആരോപിച്ചു. ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങളുടെ സഹായത്തോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ജാമിംഗ് സംവിധാനങ്ങളുടെ ഇടപെടൽ തിരിച്ചറിയാൻ കൂടുതൽ ഉപഗ്രഹങ്ങളെ വിന്യസിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ഇ.യു പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |