കൊച്ചി: വടുതല ഡോൺബോസ്‌കോ യുവജന കേന്ദ്രം സംഘടിപ്പിക്കുന്ന ഓണാഘോഷമായ വടുതലോത്സവം 4 മുതൽ 7 വരെ നടക്കും. ഉത്രാടദിനത്തിൽ വൈകിട്ട് അഞ്ചിന് വിളംബര ജാഥയോടെ തുടക്കം കുറിക്കും. തിരുവോണനാളിൽ രാവിലെ 10.30ന് നാടൻ കളികളും വൈകിട്ട് 4 30 ന് പാലത്തിന് സമീപത്തു നിന്നക സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. രാത്രി 8ന് കൊച്ചിൻ റോയൽ മീഡിയയുടെ സംഗീതനിശ അരങ്ങേറും. അവിട്ട ദിനത്തിൽ ഉച്ചയ്ക്ക് രണ്ടിന് പൂക്കളം, വൈകിട്ട് 5ന് വടംവലി മത്സരങ്ങൾ സംഘടിപ്പിക്കും. ചതയ ദിനത്തിൽ വൈകിട്ട് 6.30ന് മെഗാ തിരുവാതിരയും രാത്രി 7.30ന് കൈകൊട്ടിക്കളിയും കളരിപ്പയറ്റും നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |