ഗുരുവായൂർ: ഓണനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് ഒരു മണിക്കൂർ കൂട്ടിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ ക്ഷേത്രം നട വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. പൊതുഅവധി ദിനങ്ങളായ 4, 5, 6, 7 തീയതികളിൽ രാവിലെ ആറ് മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി.ഐ.പി / സ്‌പെഷ്യൽ ദർശനത്തിന് നിയന്ത്രണവുമുണ്ടായിരിക്കും.
ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലിക്ക് ശേഷം കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കില വച്ചാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി ഭഗവാനെ പ്രാർത്ഥിച്ച് ആദ്യകാഴ്ച്ചക്കുല സമർപ്പിക്കും. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിക്കാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. പിന്നീട് ഭക്തർ കാഴ്ചക്കുല സമർപ്പണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |