കൊച്ചി: ഓൾ ഇന്ത്യ ക്വാട്ട 15% ഡീംഡ്/ സെൻട്രൽ യൂണിവേഴ്സിറ്റികൾ/ വിവിധ എയിംസുകൾ/ ജിപ്മെർ എന്നിവിടങ്ങളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസിലിംഗ് 2025 രണ്ടാം റൗണ്ട് ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പ്രസിദ്ധീകരിച്ചു. പുതുക്കിയ ഷെഡ്യൂളിനനുസരിച്ച് സെപ്റ്രംബർ 4ന് രജിസ്ട്രേഷൻ ആരംഭിക്കും. 5 മുതൽ 9ന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിംഗ് നടത്താം. 9 രെ ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. 9ന് വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിംഗ് നടത്താം. 12ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. 13 മുതൽ 19 വരെ തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.
മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബർ 23 മുതൽ 29 വരെയാണ്. ഒക്ടോബർ 3ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. 4 മുതൽ 10 വരെ തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.
പിന്നീട് ഒഴിവു വരുന്ന സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തും. ഇതിനുള്ള കൗൺസിലിംഗ് നടപടികൾ ഒക്ടോബർ 13ന് ആരംഭിക്കും.
കൂടാതെ, എംസിസിയുടെ എൻ.ആർ.ഐ ക്വോട്ടായിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ പുതുക്കിയ പട്ടികയും എം.സി.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. mcc.nic.in.
സംസ്ഥാന കൗൺസിലിംഗിലും മാറ്റം
സംസ്ഥാനതല കൗൺസിലിംഗ് തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടാം ഘട്ട കൗൺസിലിംഗ് നടപടികൾ സെപ്റ്റംബർ 10 മുതൽ 19 വരെയാണ്. 25നകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. മൂന്നാം ഘട്ട കൗൺസിലിംഗ് നടപടികൾ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 10 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |