ടോക്കിയോ: ബഹിരാകാശ യാത്രികൻ എത്ത വ്യാജേനെ 65കാരിയുടെ കെെയിൽ നിന്ന് കാമുകൻ തട്ടിയത് ലക്ഷങ്ങൾ. ജപ്പാനിലെ വടക്കൻ ഹൊക്കെെഡോ ദ്വീപിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നത്. റഷ്യൻ ബഹിരാകാശ സഞ്ചാരിയാണെന്ന അവകാശപ്പെട്ട് ജൂലായിലാണ് ഇയാൾ വൃദ്ധയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലായി. ഇയാളുടെ ഇൻസ്റ്റഗ്രാം പേജിൽ നിരവധി ബഹിരാകാശ ചിത്രങ്ങൾ ഉണ്ടായിരുന്നതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിലെത്തി വൃദ്ധയെ വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു.
ഒരു ദിവസം കാമുകൻ താൻ ബഹിരാകാശ പേടകത്തിൽ ബഹിരാകാശത്തെത്തിയെന്നും എന്നാൽ അപ്രതീക്ഷിതമായ ആക്രമണത്തിന് ഇരയായിയെന്നും ഓക്സിജൻ ആവശ്യമാണെന്നും പറഞ്ഞു. ഇതിനായി ഓക്സിജൻ വാങ്ങാൻ ഓൺലെെനിൽ പണം നൽകാൻ വൃദ്ധയോട് അവശ്യപ്പെട്ടു. ഏകദേശം ഒരു മില്യൺ യെൻ (5 ലക്ഷം രൂപ) ഇവർ അയച്ചുനൽകിയെന്നാണ് റിപ്പോർട്ട്. പിന്നാലെ മുങ്ങിയ പ്രതിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്.
തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടിയ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ ദയവായി നൽകരുതെന്നും അത് തട്ടിപ്പ് ആയിരിക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രായമായ ആളുകൾ നിരവധിയുള്ള രണ്ടാമത്തെ രാജ്യമാണ് ജപ്പാൻ. അതിനാൽ തന്നെ നിരവധി തട്ടിപ്പുകൾ ഇവിടെ നടക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |