പെരുമ്പാവൂർ: അറയ്ക്കപ്പടി ജയഭാരത് പോളിടെക്‌നിക്ക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ 15 വരെ ഡിപ്ലോമ റഗുലർ അഡ്മിഷൻ നടക്കും. ഡിപ്ലോമ റഗുലർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാത്ഥികൾക്ക് പങ്കെടുക്കാം. അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ രാവിലെ 9 മുതൽ വൈകിട്ട് 3 നകം നേരിട്ട് പ്രവേശനം നേടാം. വിവരങ്ങൾക്ക്: www.poyadmission.org
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |