കൊച്ചി: ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളന നഗരിയിലേക്ക് കയ്യൂരിൽ നിന്ന് പ്രയാണമാരംഭിച്ചിട്ടുള്ള പതാക ജാഥയ്ക്ക് ജില്ലയിൽ അങ്കമാലി, വൈറ്റില എന്നവിടങ്ങളിൽ സ്വീകരണം നൽകി. തൃശൂർ ജില്ലയിൽ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ച പതാക ജാഥയെ അങ്കമാലിയിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി എൻ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജാഥ ക്യാപ്ടൻകെ.പി. രാജേന്ദ്രൻ, വൈസ് ക്യാപ്ടൻ ദീപ്തി അജയകുമാർ, ഡയറക്ടർ ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ സംസാരിച്ചു. വൈറ്റിലയിലെ സ്വീകരണം ജാഥാ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജാഥാ ആലപ്പുഴ ജില്ലയിലേക്ക്പുറപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |