മാന്നാർ : ഛത്തീസ്ഗഡ് ആൻഡ് മദ്ധ്യപ്രദേശ് സ്റ്റേറ്റ് ഗവൺമെന്റ് പെൻഷണേഴ്സ് അസോസിയേഷൻ കേരളയുടെ പതിനാലാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും മാന്നാർ വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.ആർ.കെ പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ജി. നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ. വിദ്യാധരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബാബു ടി. ജോർജ് കണക്കും അവതരിപ്പിച്ചു. 60 വയസ് പിന്നിട്ട അംഗങ്ങളെ ആദരിച്ചു. എൻ.എസ്. സോമൻ, സി.കെ.സി. നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |