സ്പോട്ട് അഡ്‌മിഷൻ
കാര്യവട്ടം കോളേജ് ഒഫ് എൻജിനീയറിംഗ് ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിലെ (ഇലക്ട്രോണിക്സ‌് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ 9ന് രാവിലെ 10 മുതൽ 12 വരെ കോളേജ് ഓഫീസിൽ നടത്തും. കീം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. അതേദിവസം തന്നെ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കും അഡ്‌മിഷൻ നടക്കുന്നതാണ്. 9995142426, 9388011160, 9447125125.
പരീക്ഷാഫലം
ഇക്കണോമിക്സ് പഠനവകുപ്പിൽ ജനുവരിയിൽ നടത്തിയ എം.എ ഇക്കണോമിക്സ് 2022 – 2024 ബാച്ച് (സി.എസ്.എസ്) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ബി.എ (ആന്വൽ സ്കീം പാർട്ട് – III മെയിൻ (മ്യൂസിക്)/ സബ്സിഡിയറി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ എം.എ/എം.എസ്‍സി/ എം.കോം/എം.എസ്.ഡബ്ലിയു/എം.ടി.എ (മേഴ്സിചാൻസ് – 2001 - 2020 അഡ്മിഷൻ), സെപ്തംബർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. എസ്.എൽ.സി.എം (ന്യൂ ജനറേഷൻ കോഴ്സ്) അപേക്ഷകൾ ഓഫ്‌ലൈനായി സമർപ്പിക്കണം. പരീക്ഷാഫീസ് സർവകലാശാലയുടെ ഓൺലൈൻ പേയ്മെന്റ് പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |