ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയോട് ചേർന്ന ഭാഗം കാടുപിടിച്ച് കിടക്കുന്നത് യാത്രക്കാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള പാർക്കിംഗ് ഏരിയയിലാണ് ഈ അവസ്ഥ. ഇവിടെ ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും പാർക്ക് ചെയ്യാറുണ്ട്. സമീപത്തെ കുറ്റിക്കാടുകളിൽ നിന്ന് പാമ്പുകൾ വാഹനങ്ങളിൽ കയറി ഇരിക്കുമോയെന്നാണ് യാത്രക്കാരുടെ പ്രധാന ഭയം.
സമീപകാലത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലടക്കം പലയിടത്തും പാമ്പുകളെ കണ്ടിരുന്നു. പാർക്കിംഗ് ഏരിയയുടെ സമീപത്തുകൂടി രാത്രികാലങ്ങളിൽ ഉൾപ്പെടെ ധാരാളം യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയും വരികയും ചെയ്യുന്നുണ്ട്. ഈ വഴിയും കാടുകയറിയ നിലയിലാണ്.
കാട് കയറിയത് കണ്ടിട്ടും റെയിൽവേ അധികാരികളോ പഞ്ചായത്തോ ഇതുവരെ പരിഹാരം കണ്ടിട്ടില്ല. എത്രയും വേഗം കാടുവെട്ടിത്തെളിച്ച് യാത്രക്കാരുടെ ആശങ്ക പരിഹരിക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |