അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ആ സ്വപ്നം ഇന്ന് പൂവണിഞ്ഞിരിക്കുകയാണ്. രഞ്ജിതയുടെ വീടിന്റെ ഗൃഹപ്രവേശനം ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എയർഇന്ത്യ അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ പൂർത്തിയാകാത്ത സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്.
ഇന്ന്, എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്ന ദിവസം, ആ സ്വപ്നം യാഥാർത്ഥ്യമായി. ഇതിന് വേണ്ടി മുന്നിട്ടിറങ്ങി ആത്മാർത്ഥമായി പരിശ്രമിച്ചത് ശ്രീമതി പത്മജ വേണുഗോപാലാണ്. ആ സ്വപ്നസാക്ഷാത്കാരത്തിൽ ചെറിയൊരു പങ്ക് എനിക്കും വഹിക്കാൻ ആയതിൽ അതിയായ സന്തോഷവും നന്ദിയും. മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും എപ്പോഴും അവരുടെ കൂടെയുണ്ട് ബിജെപി കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |