തിരുവനന്തപുരം:ഭിന്നലിംഗക്കാർക്കുള്ള സഹായം തടയരുതെന്നും സംസ്ഥാന സർക്കാർ അവഗണന തുടർന്നാൽ കേന്ദ്രമന്ത്രി പദം രണ്ടുദിവസത്തേക്ക് രാജിവെച്ച് ഇവിടെ വന്ന് സമരം ചെയ്യുമെന്നും തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി.
ശ്രീമൂലം ക്ളബിൽ പ്രതീക്ഷാഫൗണ്ടേഷൻ നടത്തിയ ഓണാഘോഷവും സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നലിംഗക്കാർക്ക് സംസ്ഥാന സർക്കാർ സഹായം നൽകണം.അല്ലെങ്കിൽ അടുത്ത ഓണത്തിന് മുമ്പ് കരിവന്നൂർ മാതൃകയിൽ സമരം ചെയ്യും.ഭിന്നലിംഗക്കാർക്ക് എന്തെങ്കിലും സഹായം ചെയ്യാനാകുന്നത് ദൈവാനുഗ്രഹമാണ്.അവരോടൊപ്പം എന്നുമുണ്ടാകുമെന്നും ശാസ്ത്രക്രിയയ്ക്കായി പത്തുപേർക്കുകൂടി സാമ്പത്തിക സഹായം നൽകുമെന്നും പറഞ്ഞു.
ചടങ്ങിൽ മുംബയ് ആസ്ഥാനമായുള്ള സാമൂഹ്യസേവന സംഘടനയായ പ്രതീക്ഷാഫൗണ്ടേഷൻ ചെയർമാൻ കെ.ബി.ഉത്തംകുമാർ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും സഹായവിതരണവും നടത്തി.വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |