വാഷിംഗ്ടൺ: യു.എസ് പ്രതിരോധ വകുപ്പിന്റെ (ഡിപ്പാർട്ട്മെന്റ് ഒഫ് ഡിഫൻസ്) പേര് 'യുദ്ധ വകുപ്പ്" ( ഡിപ്പാർട്ട്മെന്റ് ഒഫ് വാർ) എന്നു മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 1949 വരെ ഈ വകുപ്പ് അറിയപ്പെട്ടിരുന്നത് വാർ ഡിപ്പാർട്ട്മെന്റ് എന്നാണ്. പുനർനാമകരണം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് ഇനി വാർ സെക്രട്ടറി എന്നാകും അറിയപ്പെടുക. ഫെഡറൽ വകുപ്പുകളുടെ പേര് മാറ്റാൻ കോൺഗ്രസിന്റെ അംഗീകാരം വേണം. എന്നാൽ ട്രംപ് ഇതിനെ ചോദ്യം ചെയ്യുന്നു. പേരുമാറ്റം സ്ഥിരമാക്കാൻ ആവശ്യമായ നിയമ നിർമ്മാണ,എക്‌സിക്യൂട്ടീവ് നടപടികൾ ശുപാർശ ചെയ്യാൻ ഹെഗ്‌സെത്തിനോട് ട്രംപ് ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |