ഒരു രാജ്യം സന്ദർശിക്കാൻ പോകുമ്പോൾ ഒരു ഭാര്യയെ കൂടെ വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞാൽ എങ്ങനെയുണ്ടാകും? അത്തരം ഒരു ട്രെൻഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം. എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തായ്‌ലൻഡിലാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെയാണ് ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റ് ആയ ട്രെൻഡാണ് 'വാടക ഭാര്യമാർ(wives on rent)'.
വിദേശികൾക്ക് ഒരു നിശ്ചിത കാലയളവിൽ വാടകയ്ക്ക് ഭാര്യമാരെ എടുക്കാം. ഈ കാലയളവിനിടെ ഈ വിദേശിക്ക് ആ സ്ത്രീയോട് പ്രണയം തോന്നിയാൽ വിവാഹം കഴിക്കാനും ഇവിടെ അനുവാദമുണ്ടത്രേ. തായ്‌ലൻഡിലെ പട്ടായയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഇതിനെ 'വെെഫ് ഓൺ ഹയർ' അല്ലെങ്കിൽ 'ബ്ലാക്ക് പേൾ' എന്നും അറിയപ്പെടുന്നു. പണം നൽകിവേണം സ്ത്രീകളെ വാടകയ്ക്ക് എടുക്കാൻ. ഇങ്ങനെ എടുക്കുന്ന സ്ത്രീകൾ പാകം ചെയ്യുകയും പുരുഷനൊപ്പം താമസിക്കുകയും തുടങ്ങി ഒരു ഭാര്യയുടെ കടമകൾ എല്ലാം ചെയ്യുന്നു.
അത് നിയമപരമായ വിവാഹം അല്ല. മറിച്ച് ഒരു കരാർ അടിസ്ഥാനമായ ബന്ധം മാത്രമായിരിക്കും. തായ്‌ലൻഡിൽ നിരവധി സ്ത്രീകൾ ഈ ബിസിനസിന്റെ ഭാഗം ആകുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്ത്രീയുടെ പ്രായം, സൗന്ദര്യം, വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് പണം നിശ്ചയിക്കുന്നത്. മാസങ്ങളോളം കരാർ വയ്ക്കുന്നവരും ഉണ്ട്. റിപ്പോർട്ട് പ്രകാരം ഏകദേശം 1.3 ലക്ഷം മുതൽ 96 ലക്ഷം വരെയാണ് ഇതിനാകാം. ഈ ട്രെൻഡ് തായ്‌ലൻഡിൽ കൂടിവരുന്നതായി തായ് സർക്കാരും സമ്മതിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |