ഗ്രാമ - നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും കാണുന്ന ഒന്നാണ് പാമ്പ്. ഏറ്റവും കൂടുതൽ പാമ്പുകൾ കാണപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചിനുള്ളിൽ ഇന്ത്യയുണ്ട്. അതിൽ തന്നെ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ കേരളത്തിലും ഉണ്ട്. അതിൽ വിഷമുള്ള പാമ്പുകളും വിഷം ഇല്ലാത്ത പാമ്പുകളുമുണ്ട്. പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. വിഷമുള്ള പാമ്പുകൾ കടിച്ചാൽ ജീവൻ വരെ അപകടത്തിലാകും. അതിനാൽ പാമ്പിനെ കാണുമ്പോൾ തന്നെ ഓടിരക്ഷപ്പെടാനാണ് പലരും നോക്കുന്നത്.
വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അതിന് ചില പൊടിക്കെകളും മലയാളികൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ചില ചെടികൾ വീട്ടിൽ വളർത്തിയാൽ പാമ്പ് വരില്ലെന്ന് പറയാറുണ്ട്. ആ ചെടികളുടെ രുക്ഷമായ ഗന്ധമാണ് അതിന് കാരണം. അങ്ങനെയുള്ള ചില ചെടികൾ പരിചയപ്പെട്ടാലോ?
അതിൽ ഒന്നാണ് റോസ്‌മേരി. നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്‌മേരി. എന്നാൽ ഇതിന്റെ രൂക്ഷ ഗന്ധം അതിജീവിക്കാൻ പാമ്പുകൾ സാധിക്കില്ല. അതിനാൽ ഇവ വളർത്തിയാൽ ആ പരിസരത്തേക്ക് പോലും പാമ്പ് വരില്ല. അതുപോലെയാണ് ലാവണ്ടർ. പലർക്കും ഒരുപാട് ഇഷ്ടമുള്ള ഗന്ധമാണ് ലാവണ്ടർ ചെടിയുടേത്. എന്നാൽ ഇത് പാമ്പുകൾക്ക് ഇഷ്ടമല്ല. അടുത്തത് ഇഞ്ചിപ്പുല്ലാണ്. പലരും ഇഞ്ചിപ്പുല്ല് വീട്ടിൽ നിന്ന് വെട്ടികളയുന്നു. എന്നാൽ പാമ്പിനെ അകറ്റാൻ ഏറെ സഹായിക്കുന്ന ഒരു ചെടിയാണ് ഇത്. ഇതിന്റെ ഗന്ധം പാമ്പുകളെ അസ്വസ്ഥരാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |