സംസ്ഥാനത്തെ 2025- 26 അദ്ധ്യയന വർഷ ആയുർവേദ,സിദ്ധ,ഹോമിയോപതി,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,കോ ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ്‌സി ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റ് സയൻസ്, ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡറി,ഫിഷറീസ് സയൻസ് കോഴ്സ് പ്രവേശന നടപടികൾ ആരംഭിച്ചു.ആദ്യ ഘട്ട അലോട്ട്മെന്റിന് നീറ്റ് യു.ജി പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് 10ന് വൈകിട്ട് 4 വരെ www.cee.kerala.gov.inൽ രജിസ്റ്റർ ചെയ്യാം.താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് 11നും അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് 12നും പ്രസിദ്ധീകരിക്കും.13 മുതൽ 17 വരെ ഫീസടച്ച് അലോട്ടമെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം.കോഴ്സുകളുടെ ഫീസ് നിരക്കും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |