കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ സ്മരണയ്ക്കായി കന്നേറ്റി കായലിൽ നടന്ന 85-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ ഇ.എം. ഷെബീർ, ഹക്കിം എന്നിവർ ക്യാപ്ടൻമാരായ നടുവിലഭാഗം ചുണ്ടനും നാസർ പോച്ചയിൽ ക്യാപ്ടനായുള്ള നടുവിലപ്പറമ്പൻ ചുണ്ടനും ശ്രീനാരായണ ട്രോഫിയിൽ മുത്തമിട്ടു.
രണ്ട് വള്ളങ്ങളും ഒപ്പത്തിനൊപ്പം നിന്നതിനാൽ ജലോത്സവ സെൻട്രൽ കമ്മിറ്റി രണ്ട് വള്ളങ്ങളേയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മോഹൻ, സനൂജ് സത്യൻ എന്നിവർ ക്യാപ്ടൻമാരായ സെന്റ് പയസ് ടെൻത് ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തെക്കനോടി തറ വള്ളങ്ങളുടെ മത്സരത്തിൽ സംഘം കന്നേറ്റിയുടെ കാട്ടിൽതെക്കതിൽ ഒന്നാം സ്ഥാനവും പേച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത സാരഥി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ സരിത്ത് ബാബു ക്യാപ്ടനായ പടിഞ്ഞാറെ പറമ്പൻ ഒന്നാം സ്ഥാനവും ഷിഹാബ് ഓപ്ടിക്കൽ പാലസ് ക്യാപ്ടനായുള്ള ചെല്ലിക്കാടൻ രണ്ടാം സ്ഥാനവും മനു കരുമ്പാലിൽ ക്യാപ്ടനായുള്ള കമ്പനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ചന്ദ്രബോസ് ക്യാപ്ടനായുള്ള ഷോട്ട് പുളിക്കത്തറ ഒന്നാം സ്ഥാനവും ബിനിൽ ക്യാപ്ടനായുള്ള ജയ്ഷോട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ട്രോഫികൾ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹനും ക്യാഷ് പ്രൈസ് പി.എൻ.സുരേഷും വിതരണം ചെയ്തു. വൈകിട്ട് 3ന് ആരംഭിച്ച പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാലും ജലോത്സവം മന്ത്രി ജെ. ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മാസ് ഡ്രിൽ സല്യൂട്ട് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ സ്വീകരിച്ചു. തുടർന്ന് ജനറൽ ക്യാപ്ടൻ എസ്. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ജലഘോഷയാത്രയും മത്സര വള്ളംകളിയും ആരംഭിച്ചു. ഐ.ആർ.ഇ.എൽ ചീഫ് മാനേജർ കെ.എസ്. ഭക്തദർശൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: അനിൽ എസ്.കല്ലേലിഭാഗം, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, സെക്രട്ടറി എ.സോമരാജൻ, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എം.ജെ. ഉത്തമൻ, കെ.ജി. രവി, സൂസൻ കോടി, കാട്ടൂർ ബഷീർ. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക്, എൻ.അജയകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നജീബ് മണ്ണേൽ, ബഷീർ എവർമാക്സ്, ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വത്സലൻ, കരുമ്പാലിൽ സദാനന്ദൻ, നിജാംബഷി, വി.എസ്. വിനോദ്, നഗരസഭ കൗൺസിലർ എം.അൻസാർ, ജഗത് ജീവൻലാലി, മുനമ്പത്ത് ഗഫൂർ, പന്മന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. യൂസഫ് കുഞ്ഞ്, ബിനോയ് കരുമ്പാലിൽ, സുരേഷ് കൊട്ടുകാട് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ഡിവിഷൻ കൗൺസിലർ ശാലിനി രാജീവൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |